കൊല്ലത്ത് പ്രശസ്ത ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം | Oneindia Malayalam

2017-08-14 41

Youth Tried to Abduct famous playback singer at Kollam. Singer was on her way to home after a Ganamela. Police arrested Manaffudin who tried to abduct the singer.

മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച അര്‍ദ്ധരാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് സംഭവമുണ്ടായത്. ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ദീനെ(42)യാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂര്‍ ജംക്ഷനില്‍ ചായ കുടിക്കാനിറങ്ങിയിരുന്നു. ഗാനമേള സംഘത്തിലെ എല്ലാവരും ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മനാഫുദ്ദീന്‍ ഗായികയെ കടന്നുപിടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്. എന്നാല്‍ ഗായിക ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ട്രൂപ്പംഗങ്ങളും ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു.

Videos similaires